
About Me
Storyteller. Award-Winner.
ഞാൻ വാസൻ വീരച്ചേരി. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ നിന്ന് കിഴക്ക് മാറി ഞെക്ലി എന്ന ഗ്രാമത്തിൽ 1977 ൽ ജനനം.
ഞാൻ കാണുന്ന സ്വപ്നങ്ങളും കാഴ്ചകളുമാണ് എന്റെ എഴുത്തുകളുടെ പ്രചോദനം. ഞാൻ കേട്ട ചില ജീവിതാനുഭവങ്ങൾ ഒരു പക്ഷേ വാക്കുകൾ കൊണ്ട് പരിമിതപ്പെടുത്താൻ സാധിക്കില്ല എന്ന പൂർണ്ണ ബോധ്യവും എനിക്കുണ്ട്, എന്നിട്ടും ഒരു ഓർമ്മക്കുറിപ്പ് പോലെ എഴുതി സൂക്ഷിച്ച പതിനൊന്നോളം കഥകൾ ഉൾപ്പെട്ടതാണ് “സ്വപ്നങ്ങൾക്കുമപ്പുറം” എന്ന പേരിൽ ചെറുകഥാ സമാഹാരമായി പുറത്തിറങ്ങിയത്.
ഞെനെഴുതിയ “പ്രാണവായു”, “തനിയേപൊഴിയുന്ന ദളങ്ങൾ“ എന്നീ രണ്ടു കഥകൾ ഷോർട് ഫിലിമിന്റെ രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തിന്റെ കഥകൾ പറയുന്ന പ്രാണവായു എന്ന ഷോർട്ഫിലിമിന് ഹോളിവുഡ് എന്റർടൈൻമെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്
ഞാനെഴുതിയ മൂന്ന് കഥകൾ പരിഗണിച്ച് ഉപാസന സാംസ്കാരിക വേദി – തിരുവന്തപുരം 2023ൽ ഏർപ്പെടുത്തിയ “കോവിലൻ” സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. അതുപോലെ ഞാനെഴുതിയ ഒട്ടനവധി ചെറുകഥകൾ സമകാലികപ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





